Director: Nuri Bilge Ceylan
ഒരു ശവ ശരീരത്തിനു വേണ്ടി ഒരു രാത്രി മുഴുവന്‍ നീളുന്ന അന്വേഷണവും അതിന്‍റെ പരിസമാപ്തിയുമാണ് Once Upon a Time in Anatolia. കൊലപാതകികള്‍ ആദ്യം തന്നെ കുറ്റം ഏല്‍ക്കുന്നു. പക്ഷെ, മദ്യ ലഹരിയില്‍ ആയിരുന്ന അവര്‍ക്ക് ശവ ശരീരം എവിടെ എന്ന് തിരിച്ചറിയാന്‍ ആവുന്നില്ല. ജോലി എളുപ്പമാകും എന്ന് കരുതി ഇറങ്ങിയ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അസ്വസ്ഥരായി തുടങ്ങുന്നു. Anatolian പുല്‍ മേടുകളില്‍ അവര്‍ ആ രാത്രി മുഴുവന്‍ അലഞ്ഞു തിരിയുന്നു. ഒടുവില്‍ പുലര്‍ച്ചെ, പോസ്റ്റുമാര്‍ട്ടം ടേബിളില്‍ Once Upon a Time in Anatolia അവസാനിക്കുന്നു. വളരെ റിയലിസ്റ്റിക് ആയി ചെയ്ത ഒരു ചിത്രം ആണിത്. അന്വേഷണത്തിനു ഇടയിലൂടെ പലരുടെയും ജീവിതങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. എന്നാല്‍ പൂര്‍ണ്ണമായ ഒരു ചിത്രവും നമുക്ക് കിട്ടുകയും ഇല്ല. ഓരോ സംഭാഷണവും , ഓരോ നോട്ടവും പോലും അര്‍ത്ഥപൂര്‍ണ്ണമാണ് . പക്ഷെ, നമ്മള്‍ അത് നഷ്ട്ടപ്പെടുത്താതെ കണ്ടെടുക്കണം. അത് തന്നെയാണ് ഈ ചിത്രം ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
ഈ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ വിരലില്‍ എന്നാവുന്ന ദ്രിശ്യങ്ങളില്‍ മാത്രമാണ് കടന്നു വരുന്നത്. എങ്കിലും ഇതു സ്ത്രീകളെക്കുറിച്ചുള്ള സിനിമ ആണെന്ന് പറയേണ്ടി വരും.
ഈ ചിത്രത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത അതിമനോഹരമായ ദ്രിശ്യാവിഷ്കാരം ആണ്. ഇത്രെയും മനോഹരമായി പകര്‍ത്തിയ ഒരു ""രാത്രി""ഇതിനു മുന്‍പ് ഞാന്‍ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല.
Michael Haneke സംവിധാനം ചെയ്ത Caché (Hidden) യെ പോലെ, പെട്ടെന്ന് പിടിതരാത്തതും എന്നാല്‍ അതീവ ഹൃദ്ദ്യവും ആയ ഒരു സിനിമ ആകുന്നു Once Upon a Time in Anatolia.

No comments:
Post a Comment