Sunday, 18 May 2014

Show Me Love (Swedish 1998)

Director: Lukas Moodysson


ഒരു വാചകത്തില്‍, "ഒരു കൌമാര ലെസ്ബിയന്‍ പ്രണയ കഥ "എന്ന്, ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സ്വീഡിഷ് നഗരമായ Åmålല്‍ നടക്കുന്ന ഈ ചിത്രം, കൌമാരക്കാരെ ചുറ്റിപ്പറ്റിയാണ് മുന്നോട്ടു നീങ്ങുന്നത്‌. കൌമാരക്കാരുടെ പ്രണയവും, തമാശകളും, പാര്‍ട്ടികളും, ഏകാന്തതയുമൊക്കെയായി മുന്നോട്ട് പോകുമ്പോഴും, സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള വളരെ പുരോഗമനപരമായ ഒരു ചര്‍ച്ചയായി തീരാന്‍ Show Me Loveന് സാധിക്കുന്നുണ്ട്. സ്വവര്‍ഗ്ഗ അനുരാഗികള്‍ അനുഭവിക്കുന്ന മാനസിക സങ്കര്‍ഷങ്ങളും, സമൂഹം അവരോട് പുലര്‍ത്തുന്ന സമീപനവുമൊക്കെ, അതി വൈകാരികത ഇല്ലാതെ, ഈ സിനിമ തുറന്നു കാട്ടുന്നു. 

ലാളിത്യവും, സത്യസന്ധതയുമാണ്‌ ഈ സിനിമയെ ആകര്‍ഷണീയമാക്കുന്നത്. ലൈംഗിക അതിപ്രസരങ്ങളില്ലാതെ, വളരെ ലളിതമായിട്ട് സിനിമ പകര്‍ത്തപ്പെട്ടിരിക്കുന്നു. സ്ഥിരം സിനിമ ചിത്രീകരണ രീതികളില്‍ നിന്നും മാറി നടക്കുന്നതിനാല്‍, നമുക്ക് ചുറ്റും നടക്കുന്ന ഒരു സംഭവമായിട്ടാണ്, മൊത്തം സിനിമയും നമുക്ക് അനുഭവപ്പെടുന്നത്. വേഗത കുറഞ്ഞ ദ്രിശ്യങ്ങളും, "ഹാന്‍ഡ് ഹെല്‍ഡ് ക്യാമറാ ദ്രിശ്യങ്ങളെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളും, ചിലര്‍ക്കെങ്കിലും പ്രയാസം ഉണ്ടാക്കാം. പക്ഷേ, അതിനെ അതിജീവിക്കാനായാല്‍, വളരെ ആഹ്ലാദകരമായ ഒരു സിനിമ അനുഭവമാണ് Show Me Love. 

ഇത്രെയും ലളിതമായി, ആകര്‍ഷണീയമായി, ഇങ്ങനെ ഒരു പ്രമേയം പറയാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് Show Me Loveനെ വേറിട്ട്‌ നിര്‍ത്തുന്നത്. നിലവാരമുള്ള ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ഇതൊരു "Must Watch" തന്നെയാണ്.

No comments:

Post a Comment