Director: Alejandro González Iñárritu
പ്രണയവും, സ്നേഹവുമെല്ലാം എപ്പോഴും സുന്ദരമാണോ ? ഒരിക്കലുമല്ല എന്ന സത്യമാണ് AMORES PERROS പറയുന്നത്. Alejandro González Iñárritu ന്‍റെ Death trilogyലെ ആദ്യ ചിത്രമാണ് ഇത്. ഈ പരമ്പരയിലെ 21 Grams and Babel തുടങ്ങിയ ചിത്രങ്ങളും മികച്ച പ്രേക്ഷക പിന്തുണ നേടിയവയാണ്.
ഒരു കാര്‍ അപകടവും, അതുമായി ബന്ധപ്പെടുന്ന മൂന്നുപേരുടെ ജീവിതവുമാണ് ഈ ചിത്രം. ഒരാള്‍ തന്‍റെ ജേഷ്ടന്‍റെ ഭാര്യയുമായി അവിഹിത ബന്ധം പുലര്‍ത്തുന്ന ആളാണ്. മറ്റൊരാളാകട്ടെ, തന്‍റെ ഭാര്യയേയും, കുട്ടികളെയും ഉപേക്ഷിച്ചു സുന്ദരിയായ കാമുകിക്കൊപ്പം ജീവിക്കുന്നു. മൂന്നാമന്‍ ലോകത്തോടുള്ള സ്നേഹം മൂലം , വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്‍റെ കുഞ്ഞിനെ ഉപേക്ഷിച്ചു ഗറില്ലയായി മാറിയ ആളാണ്. കാലത്തിന്‍റെ ഒഴുക്കില്‍ ഒരു വാടക കൊലയാളിയായി ജീവിക്കുന്നു . തന്‍റെ മകളുടെ മുമ്പില്‍ ഒരു വട്ടമെങ്കിലും അവളുടെ അച്ഛനായി നില്‍ക്കുക എന്നതാണ്, അയാളുടെ ലക്‌ഷ്യം. ഈ മൂവരുടെ ജീവിതത്തിലും നിര്‍ണ്ണായകമായ സാന്നിധ്യമായി കുറച്ചു നായ്ക്കളും. ആ നായ്ക്കള്‍ "loyalty"യുടെ പ്രതീകങ്ങളാണ്. ഈ മൂവരും തങ്ങളുടെ ജീവിതത്തില്‍ മറന്നു പോയത് ഈ loyalty തന്നെയാണ്. എന്തായാലും പ്രേക്ഷകന്‍ ആഗ്രഹിക്കുന്നിടത് ചിത്രം അവസാനിക്കുന്നില്ല. ജീവിതത്തില്‍ ശരിയും തെറ്റും എല്ലാം ആപേക്ഷികമാണല്ലോ?
""സ്വന്തമാക്കലിനു൦ , സമയം കൊല്ലലിനു൦ അപ്പുറം പ്രണയിക്കാന്‍ മനുഷ്യന് കഴിയുമോ? നമ്മുടെ പ്രണയത്തിനും,സ്നേഹത്തിനും, എതിര്‍പ്പിനും എല്ലാം നിമിഷങ്ങളുടെ ആയുസ്സ് മാത്രമേ ഉള്ളു. എങ്കിലും , ഇതെല്ലാം നമ്മള്‍ നിഷേധിക്കും. എന്നിട്ട് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ വക്താക്കളാണ് നമ്മള്‍ എന്ന് സ്വയം പറഞ്ഞു പഠിക്കുകയും, മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യും. അതാണല്ലോ നമ്മള്‍ ഈ ദിനവും ചെയ്തു കൊണ്ടിരിക്കുന്നത്!!


No comments:
Post a Comment