Director: Dylan Avery
അമേരിക്കയേയും, ലോകത്തെയും ഞെട്ടിച്ച 9/11 ആക്രമത്തിന്‍റെ ആഴങ്ങളിലേക്കുള്ള അന്വേഷണമാണ് LOOSE CHANGE. ലോകത്തെ മുഴുവന്‍, അമേരിക്കയും, നമ്മുടെ മാധ്യമങ്ങളും പറഞ്ഞു പഠിപ്പിച്ച 9/11 കാഴ്ചകളില്‍ നിന്നും വെത്യസ്തമായ ഒരു കാഴ്ചയാണ് LOOSE CHANGE പങ്കുവെയ്ക്കുന്നത്. ബിന്‍ ലാദനുമപ്പുറം, 9/11 നു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യത്ത കരങ്ങളുണ്ടെന്നു ചിത്രം പറയുന്നു. പ്ലെയിന്‍ ഇടിച്ചു തകര്‍ന്നു വീണതല്ല വേള്‍ഡ് ട്രേഡ് സെന്‍റര്‍ എന്നും, മറിച്ച്, വ്യക്തമായ പ്ലാനിംഗ് ഉള്ള ഒരു Controlled demolition ആണ് അവിടെ നടന്നതെന്നും ആധികാരികമായി (?) ചിത്രം വാദിക്കുന്നു. ലോകത്ത് ഒരു കെട്ടിടവും, അതിനു മുന്‍പോ,(പ്ലെയിന്‍ ഇടിച്ച കെട്ടിടങ്ങള്‍ പോലും) അതിനു ശേഷമോ ഇങ്ങനെ "പൊഴിഞ്ഞു" വീണിട്ടില്ല. ഇവിടെ തുടങ്ങി, 9/11 നെ ക്കുറിച്ചുള്ള ഒട്ടുമിക്ക OFFICIAL വാദങ്ങളെയും, LOOSE CHANGE വെല്ലുവിളിക്കുന്നു.
ഈ ചിത്രത്തിന്‍റെ ആധികാരികതയെ പലരും എതിര്‍ക്കുമ്പോള്‍ പോലും, ഈ ചിത്രം ഉന്നയിക്കുന്ന പല ചോദ്യങ്ങളും എഴുതിതള്ളാന്‍ കഴിയില്ല. കാരണം ഇതൊരു ബാലിശമായ ചിത്രം അല്ല. കോര്‍പ്പറേറ്റ് മാധ്യമങ്ങളും, ഭരണകൂടവും പറയുന്നതാണ് സത്യം എന്ന് എങ്ങനെ വിശ്വസിക്കും? ദേശസ്നേഹവും, തീവ്രവാദവും , വിവാദവും എല്ലാം ഇന്ന് ലക്ഷ്യങ്ങളുടെ (കോടികളുടെ ? ) കച്ചവടം ആണല്ലോ?

No comments:
Post a Comment