20010 ല് പുറത്തിറങ്ങിയ "ഉറുമി" എന്ന ചിത്രത്തില്‍ എന്നെ വളരെ അധികം സ്വാധീനിച്ച ഒരു പാട്ടായിരുന്നു "ആരോ നീ ആരോ...".അതിലെ വരികളെക്കാള്‍, ഗായകരെക്കാള്‍ എന്നെ ആകര്‍ഷിച്ചത് അതിന്‍റെ സംഗീതമായിരുന്നു. അത് വരെ മലയാളത്തില്‍ കേള്‍ക്കാത്ത ഒരു സംഗീതം. പിന്നീടാണ് അത് CELTIC സംഗീതം ആണെന്ന് തിരിച്ചറിഞ്ഞത്. ലോകപ്രശസ്ത CELTIC ഗായിക Loreena McKennitt ന്‍റെ Caravanserai എന്ന ഗാനത്തിന്‍റെ അടിച്ചു മാറ്റലോ, പുനരാവിഷകരണമോ ഒക്കെ ആയിരുന്നു "ആരോ നീ ആരോ".... ആ കഥ ഇപ്പോള്‍ കോടതിയില്‍ എത്തി നില്‍ക്കുന്നു. പക്ഷെ, എനിക്ക് ആ പാട്ട് ഒരു സ്വര്‍ണ താക്കോലായി മാറുകയായിരുന്നു. ഒറിജിനല്‍ Caravanserai തപ്പി യു ടുബില്‍ ചെന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. Caravanserai യുടെ ഒപ്പമോ, അതിനു മുകളിലോ നില്‍ക്കുന്ന എത്രെയോ പാട്ടുകള്‍.. . ഒപ്പം CELTIC MUSIC എന്ന ചേതോഹരമായ, ഇതുവരെ കാണാത്ത ഒരു സംഗീത ലോകവും. താമസിച്ചു പോയതില്‍ ഒരു പാട് നിരാശ തോന്നി. സംഗീതത്തിനു, വരികളും, വാക്കുകളും അപ്രസക്തമാണെന്ന്,(അനാവശ്യമാണെന്ന്) ആദ്യമായി ബോധ്യപ്പെട്ടു. ലോകത്തിന്‍റെ മറു കോണില്‍ ഇത്രെയും പ്രശാന്തമായ സംഗീതമുണ്ടെന്ന തിരിച്ചറിവ് ഇപ്പോഴും അനുഭവിച്ചു തീര്‍ന്നിട്ടില്ല. യാഥാസ്ഥികമായ ഒരു സംഗീത ബോധമല്ല നമ്മള്‍ സൂക്ഷിക്കുന്നതെങ്കില്‍ ഒഴിവാക്കാനാകാത്ത ലോകമാകുന്നു CELTIC MUSIC. "ഹൃദയത്തിന് ഇത് വരെ തൊടാത്ത ആഴങ്ങള്‍ ഉണ്ടെന്നും, അവിടെ ചിലപ്പോഴൊക്കെ കാറ്റുകള്‍ വീശുമെന്നും CELTIC MUSIC എന്നെ പഠിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു...."
Caravanserai---http://www.youtube.com/watch?v=4QpRCK1IbiE
.jpg)
No comments:
Post a Comment