Director: Juan J. Campanella
എല്ലാവരുടെയും കണ്ണുകളില്‍ ഒരു രഹസ്യം ഉണ്ടോ? ഉണ്ടെന്നാണ് The Secret in Their Eyes പറയുന്നത്. നീണ്ട കാലത്തെ federal agent ജോലിക്ക് ശേഷം വിരമിച്ച Benjamín Espósito ഇനി നോവലെഴുതി സമയം ചിലവഴിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഔദ്യോഗിക ജീവിതത്തില്‍, അയാളെ ഒരു പാട് വേട്ടയാടിയ ഒരു കൊലപാതകം തന്നെ തന്‍റെ നോവലിന്‍റെ കഥാതന്തു ആക്കാന്‍ അയാള്‍ തീരുമാനിക്കുന്നു. ഇപ്പോഴും അവസാനിക്കാത്ത ആ കേസിനു പിന്നാലെയുള്ള Benjamínന്‍റെ അന്വേഷണമാണ് The Secret in Their Eyes.
Benjamín ന്‍റെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചത്, വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ആ പെണ്കുട്ടിയുടെ കൊലപാതകമായിരുന്നു. കൊലയാളിയെ കണ്ടെത്തിയെങ്കിലും, Benjamín നു മുന്‍പിലൂടെ അയാള്‍ വഴുതിപ്പോയി....... കൊല്ലപെട്ട പെണ്കുട്ടിയുടെ ഭര്‍ത്താവ് വര്‍ഷങ്ങളോളം, ആ കൊലയാളിയെ കാത്തിരുന്നു..... അന്വേഷണത്തില്‍ പങ്കെടുത്ത Benjamín ന്‍റെ സുഹൃത്ത് പാതിവഴിയില്‍ കൊല്ലപെട്ടു......അങ്ങനെ ...അങ്ങനെ..... മറക്കാന്‍ കഴിയാത്ത ഒരു പാട് വേദനകള്‍ ബാക്കിവെച്ചു പോയ ആ കൊലപാതകത്തിലേക്ക് Benjamín വീണ്ടും തിരിച്ചു നടക്കുകയാണ്.
കാലത്തിനു പിന്നിലെക്കുള്ള ഈ യാത്രയില്‍ Benjamín നു കൂട്ടായി അയാളുടെ പഴയ സഹപ്രവര്‍ത്തകയും ചേരുന്നു. അവര്‍ക്കിടയില്‍ അവര്‍ പരസ്പരം പറയാതെ പോയ ചില രഹസ്യങ്ങള്‍ കൂടിയുണ്ട് . വര്‍ഷങ്ങള്‍ക്കിപ്പുറവും ആ രഹസ്യങ്ങള്‍ തളിര്‍ത്തു തന്നെ നില്‍ക്കുന്നു. അങ്ങനെ ഒരുപാടു രഹസ്യങ്ങളിലേക്കുള്ള ഒരു യാത്രയാണ് The Secret in Their Eyes. 
പ്രണയവും,പ്രതികാരവുമൊക്കെ നന്നായി കലര്‍ന്ന ഒരു അന്വേഷണ ചിത്രമാണിത്. അത് കൊണ്ട് തന്നെയാണ് മികച്ച വിദേശ ചിത്രത്തിനുള്ള 2009ലെ ഓസ്ക്കാര്‍ "The Secret in Their Eyes" കരസ്ഥമാക്കിയത്.ഈ ചിത്രത്തില്‍ എന്നെ വളരെ ആകര്‍ഷിച്ച ഒരു സംഭാഷണമാണ് ഇത് ....................................
"A guy can change anything. His face, his home, his family, his girlfriend, his religion, his God. But there's one thing he can't change. He can't change his passion."

No comments:
Post a Comment