Wednesday, 1 January 2014

Run Lola Run (German , 1998)

 Director: Tom Tykwer

         

ളരെ "brilliant " ആയ ചിത്രം എന്ന് വിളിക്കാന്‍ കഴിയുന്ന അനുഭവമാണ് Run Lola Run . കഥ തുടങ്ങുന്നത് ഒരു ഫോണ്‍ വിളിയില്‍ നിന്നാണ്. ഫോണിന്‍റെ  മറുതലയ്ക്കല്‍ Lola യുടെ കാമുകന്‍ ഒരു പ്രതിസന്ധിയില്‍ ആണ്. ഒരു മയക്കു മരുന്ന് കച്ചവട ഗ്രൂപ്പില്‍ പ്രവര്‍ത്തിക്കുന്ന അയാളുടെ കൈയില്‍ നിന്നും വലിയൊരു തുക നഷ്ടപ്പെടുന്നു. ഇരുപത് മിനിട്ടിനുള്ളില്‍ ആ തുക ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഗ്രൂപ്പ് തലവന്‍ അയാളെ കൊല്ലുമെന്ന് തീര്‍ച്ച യാണ്. തന്‍റെ കാമുകിക്ക് ഇത്രെയും വലിയ തുക ഉണ്ടാക്കാന്‍ കഴിയില്ല എന്നറിയാമെങ്കിലും, വേറെയാരേയും വിളിക്കാന്‍ ഇല്ലാത്തതു കൊണ്ടാണ് അയാള്‍ Lolaയെ വിളിച്ചത്. Lola സഹായിക്കാത്ത പക്ഷം, അടുത്ത് കാണുന്ന കടയില്‍ കയറി മോഷണം നടത്താനാണ് അയാളുടെ തീരുമാനം. എന്ത് തന്നെയായാലും, താന്‍ എത്തുന്നത് വരെ കാത്തിരിക്കാന്‍ Lola ആവശ്യപ്പെടുന്നു. ഇത്രയും വലിയ തുക, ഇരുപതു മിനിട്ടിനുള്ളില്‍ ഉണ്ടാക്കുക എന്നത്, Lola യെ സംബദ്ധിച്ച് നടക്കാന്‍ തീരെ സാധ്യത ഇല്ലാത്ത ഒന്നാണ്. എന്തായാലും, കാമുകനെ രക്ഷിക്കാന്‍ Lola "ഓട്ടം" തുടങ്ങുകയാണ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ Lolaയുടെ ഓട്ടമാണ് ഈ ചിത്രം. അതൊരു വെറും ഓട്ടം അല്ല. ജീവിതത്തിനു വേണ്ടിയുള്ള മരണ ഓട്ടം .....................

ചിത്രം ശ്രേദ്ധെയമാകുന്നത്, വെത്യസ്തമായ ഒരു കഥാ പശ്ചാത്തലം കൊണ്ട് മാത്രമല്ല. ഈ ചിത്രത്തിന് മൂന്നു ക്ലൈമാക്സുകള്‍ ഉണ്ടെന്നു വേണെമെങ്കില്‍ പറയാം. Lolaയുടെ മൂന്നു ഓട്ടങ്ങള്‍ ചിത്രം കാണിക്കുന്നു. വെത്യസ്തമായ ഈ മൂന്നു ഓട്ടങ്ങള്‍ക്കവസാനം, തികച്ചും വെത്യസ്തമായ മൂന്ന് "ക്ലൈമാകസുകള്‍"" പ്രേക്ഷകനെ കാത്തിരിക്കുന്നു. മികച്ച പശ്ചാത്തല സംഗീതവും, കിടയറ്റ ചിത്രീകരണവും, ഈ ചിത്രത്തെ മറക്കാന്‍ കഴിയാത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഉയര്‍ത്തുന്നു. ജീവിതത്തിന്‍റെ നിശ്ചയധാര്‍ദ്ധ്യവും , ഭാഗ്യ നിര്‍ഭാഗ്യങ്ങളും എല്ലാം ഇഴചേരുന്ന, ആദ്യന്തം പ്രേക്ഷകനെ പിടിച്ചിരുത്താന്‍ കഴിയുന്ന Run Lola Run കാണാതെ പോകുന്നത് ഒരു നഷ്ട്ടം തന്നെയാണ്.


No comments:

Post a Comment