Director: Terrence Malick
ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്യുമ്പോൾ torrent സൈറ്റില്‍ ആരോ ഇങ്ങനെ കുറിച്ചിരുന്നു. " IT IS POETRY" . അക്ഷരാർത്ഥത്തിൽ ആ വാചകം ഈ സിനിമയെ കുറിച്ചുള്ള നല്ലൊരു നീരീക്ഷണമാണ്. ഒരു മികച്ച കവിതയുടെ എല്ലാ ഭാവങ്ങളും ഈ സിനിമയ്ക്ക് ഉണ്ട്. ഒരേ സമയം നമ്മെ ആകർഷിക്കുകയും, എന്നാൽ പല വായനയ്ക്ക് ശേഷവും മനസ് തുറക്കാൻ തയാറാകാത്തതുമായ സുന്ദരമായ ഒരു കവിത. അമ്പരപ്പിക്കുന്ന ദ്രിശ്യ ഭംഗിയിലൂടെ...അമ്പരപ്പിക്കുന്ന ആഴങ്ങളിലൂടെ ഉള്ള ഒരു ജീവിത നിരീക്ഷണം ആണ് ഈ സിനിമ. ജീവിതത്തിന്‍റെ ഭാവങ്ങളെ "ഇത്രെയും സൂക്ഷ്മമായി" അതിമനോഹരമായി പകര്‍ത്തിയ മറ്റൊരു സിനിമ എന്‍റെ ഓർമ്മയിൽ ഇല്ല.
ഈ ചിത്രത്തിനു പിന്നിലെ റിലീജിയസ് ഇൻസ്പിരേഷൻ അഗീകരിചാലും ഇല്ലെങ്കിലും വളരെ "വെത്യസ്തം"ആയ ചിത്രം എന്ന പേര് എന്തുകൊണ്ടും The Tree of Life നു ചേരും.
ഈ ചിത്രത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരുപാടു രംഗങ്ങളിൽ, ഇപ്പോഴും ഓർത്തിരിക്കുന്ന രംഗം ഉണ്ട്. ഒരു കുഞ്ഞ് നെഞ്ചോടു ചേർന്ന് കിടക്കുന്ന രംഗം. ക്യാമറ നിലത്തു വെച്ച് എടുത്തത് കൊണ്ടാവാം, പ്രേക്ഷകന്‍റെ നെഞ്ചിൽ കിടക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കുഞ്ഞിന്‍റെ ഓമനത്തവും, നമുക്ക് തോന്നുന്ന വാത്സല്യവും കൊണ്ടാവാം, ഇപ്പോഴും ഞാൻ ആ രംഗം നന്നായി ഓർക്കുന്നു. ഇത്തരം വളരെ "MINUTE " ആയ ,അതി മനോഹരമായ പല രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. കാഴ്ചകളെ എങ്ങനെ പറഞ്ഞവതരിപ്പിക്കും എന്ന ആശയകുഴപ്പം എന്നെ ബാധിച്ചിരിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും,പൂർണ്ണമായും ഈ കവിത മനസിലാക്കി എടുക്കാൻ പല വായനകൾ വേണ്ടി വരും. അത് മാത്രം ആകുന്നു ഒരു വിഷമം. എങ്കിലും സുഖമുള്ള, ഒരു വെല്ലുവിളി ആകുന്നു The Tree of Life.
ഈ ചിത്രം ഡൌണ്‍ലോഡ് ചെയ്യുമ്പോൾ torrent സൈറ്റില്‍ ആരോ ഇങ്ങനെ കുറിച്ചിരുന്നു. " IT IS POETRY" . അക്ഷരാർത്ഥത്തിൽ ആ വാചകം ഈ സിനിമയെ കുറിച്ചുള്ള നല്ലൊരു നീരീക്ഷണമാണ്. ഒരു മികച്ച കവിതയുടെ എല്ലാ ഭാവങ്ങളും ഈ സിനിമയ്ക്ക് ഉണ്ട്. ഒരേ സമയം നമ്മെ ആകർഷിക്കുകയും, എന്നാൽ പല വായനയ്ക്ക് ശേഷവും മനസ് തുറക്കാൻ തയാറാകാത്തതുമായ സുന്ദരമായ ഒരു കവിത. അമ്പരപ്പിക്കുന്ന ദ്രിശ്യ ഭംഗിയിലൂടെ...അമ്പരപ്പിക്കുന്ന ആഴങ്ങളിലൂടെ ഉള്ള ഒരു ജീവിത നിരീക്ഷണം ആണ് ഈ സിനിമ. ജീവിതത്തിന്‍റെ ഭാവങ്ങളെ "ഇത്രെയും സൂക്ഷ്മമായി" അതിമനോഹരമായി പകര്‍ത്തിയ മറ്റൊരു സിനിമ എന്‍റെ ഓർമ്മയിൽ ഇല്ല.ഈ ചിത്രത്തിനു പിന്നിലെ റിലീജിയസ് ഇൻസ്പിരേഷൻ അഗീകരിചാലും ഇല്ലെങ്കിലും വളരെ "വെത്യസ്തം"ആയ ചിത്രം എന്ന പേര് എന്തുകൊണ്ടും The Tree of Life നു ചേരും.
ഈ ചിത്രത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ഒരുപാടു രംഗങ്ങളിൽ, ഇപ്പോഴും ഓർത്തിരിക്കുന്ന രംഗം ഉണ്ട്. ഒരു കുഞ്ഞ് നെഞ്ചോടു ചേർന്ന് കിടക്കുന്ന രംഗം. ക്യാമറ നിലത്തു വെച്ച് എടുത്തത് കൊണ്ടാവാം, പ്രേക്ഷകന്‍റെ നെഞ്ചിൽ കിടക്കുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. കുഞ്ഞിന്‍റെ ഓമനത്തവും, നമുക്ക് തോന്നുന്ന വാത്സല്യവും കൊണ്ടാവാം, ഇപ്പോഴും ഞാൻ ആ രംഗം നന്നായി ഓർക്കുന്നു. ഇത്തരം വളരെ "MINUTE " ആയ ,അതി മനോഹരമായ പല രംഗങ്ങളും ഈ ചിത്രത്തിൽ ഉണ്ട്. കാഴ്ചകളെ എങ്ങനെ പറഞ്ഞവതരിപ്പിക്കും എന്ന ആശയകുഴപ്പം എന്നെ ബാധിച്ചിരിക്കുന്നു.
കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആണെങ്കിലും,പൂർണ്ണമായും ഈ കവിത മനസിലാക്കി എടുക്കാൻ പല വായനകൾ വേണ്ടി വരും. അത് മാത്രം ആകുന്നു ഒരു വിഷമം. എങ്കിലും സുഖമുള്ള, ഒരു വെല്ലുവിളി ആകുന്നു The Tree of Life.

No comments:
Post a Comment