Director: Joseph Cedar
പതിനെട്ടു വർഷം നീണ്ട ഇസ്രയേൽ-ലെബനൻ യുദ്ധത്തിന്‍റെ അവസാനം കുറിച്ച് കൊണ്ടാണ് 2000 ത്തിൽ Beaufort നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങിയത് ... Beaufort മലമുകളിലെ ഇസ്രയേൽ സൈനിക പോസ്റ്റിലെ അവസാന ദിനങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. യുദ്ധ സിനിമയുടെ ശ്രേണിയിൽ പെടുത്താവുന്ന അതിമനോഹരമായ ഒരു ചിത്രമാണിത്. സംഭവം നടക്കുന്നത് ലെബനനിൽ ആണെങ്കിലും, ലോകമെമ്പാടും നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും അർത്ഥ ശൂന്യത ഈ ചിത്രത്തിലാകെ നിറഞ്ഞു നില്‍ക്കുന്നു. സ്വയം ബോധ്യപ്പെടുത്താൻ കഴിയാത്ത യുദ്ധത്തിന്‍റെ നടുവിൽ, മരണത്തെ ഭയന്ന്, കഴിയേണ്ടി വരുന്ന സൈനികരുടെ മനോവ്യെഥകൾ തന്നെയാണ് Beaufort അവതരിപ്പിക്കുന്നത്. ഇടയിക്കിടയ്ക്കു എത്തുന്ന മോർട്ടാർ ഷെല്ലുകളും, മിസ്സൈലുകളും, ഇനിയും എന്തിനാണ് അവിടെ തുടരുന്നതെന്ന് അറിയാത്ത സൈനികർ, എത്രെയും വേഗം നാട്ടിൽ പോകാൻ കൊതിക്കുന്നവർ, ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി മാറേണ്ടി വരുന്ന കമാണ്ടർ.............എല്ലാ വികാരവും ഒട്ടും ചോരാതെ പ്രേക്ഷകരിലേക്ക് പകരാൻ കഴിയുന്നത് കൊണ്ടാവാം "തീർച്ചയായും കാണേണ്ട സിനിമ" എന്ന പേരാവും Beaufort നു ചേരുക.
ബെർലിൻ ഫിലിം ഫെസ്റ്റിവൽ അവാർസ് നേടിയ ഈ സിനിമ ഏറ്റവും മികച്ച വിദേശ ചിത്രങ്ങൾക്കുള്ള ഓസ്കാർ നോമിനേഷൻ നേടുകയുണ്ടായി. മറ്റൊരു ഇസ്രായേലി ചിത്രമായ THE BAND'S VISIT തഴയപെട്ടപ്പോൾ ആണ് Beaufort നു അവസരം ലഭിച്ചത്. പക്ഷെ, അതൊന്നും ഈ ഇരു ചിത്രങ്ങളുടെയും പൊലിമ കുറയ്ക്കുന്നില്ല.
ഒരു പക്ഷെ, ഇസ്രയേൽ സൃഷ്ട്ടിച്ച ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാവാം ഈ ചിത്രം. അത് എന്ത് തന്നെ ആയാലും എന്‍റെ പ്രിയ ചിത്രങ്ങളിൽ ഒന്നാണ് Beaufort. എത്ര വേഗമാണ് ഓരോ മികച്ച സിനിമയും നമ്മെ കീഴ്പ്പെടുത്തുന്നത്!

No comments:
Post a Comment