Wednesday 8 January 2014

The Facebook Patrol-(short film 2012)

ഫേസ് ബുക്കിനെ കുറിച്ച്, പുതിയ ജീവിത രീതികളെ കുറിച്ച് സുന്ദരമായ ഒരു വിമര്‍ശനം ആണ് ഈ ചെറു ചിത്രം. ഈ ചിത്രത്തെ കുറിച്ച് അതിന്‍റെ നിര്‍മ്മാതാക്കള്‍ പറയുന്നത് ഇങ്ങനെ.

"In a cold and cynical world, where social media are becoming increasingly more popular. Where real friends and socializing is replaced with likes and meaningless comments. Many people find themselves standing on the outside looking in.

How do you get enough thumbs up to get through a gray day? Who will leave some nice words on your photo when it has been out there for 30 minutes and nobody sees the value of your contribution?

There is hope. They call themselves the Facebook Patrol, they are wearing caps and are Norwegian.

The Facebook Patrol - there's no one like us.""


എട്ടു മിനിട്ട് മാത്രം ഉള്ള ഈ ചിത്രം കാണാന്‍ ഈ ലിങ്ക് ഫോളോ ചെയ്യുക....https://www.youtube.com/watch?v=AMPD53HnQ5A



"I Am Free, My Word is Free"

മുല്ലപ്പൂ വിപ്ലവത്തില്‍ പങ്കെടുത്തു ജീവന്‍ നഷ്ട്ടപെട്ടവരുടെ ഓര്‍മകകള്‍ക്കു മുന്‍പില്‍, പ്രശസ്ത ടുണീഷ്യന്‍ ഗായിക Emel Mathlouthi പാടുന്നു. ആദ്യം ഭാഷ മനസിലായില്ലെങ്കിലും ഗാനത്തിന്‍റെ തീവ്ര വികാരം ആകര്‍ഷണീയം തന്നെ ആണ്. ഗാനത്തിന്‍റെ  ഇഗ്ലിഷ് പരിഭാഷ കൂടി നല്‍കുന്നു.


I'm the voice of the uprisers, I'm the right of the oppressed, they took away our rights and shut the door on us, what are they thinking, we are not afraid, i am the voice of the uprisers who are not afraid, our voice will not die, i am the voice of the uprisers who are not afraid, i am free and my word is free (2x) dont forget the rights of our bread, don't forget the igniter of this story/revolution( Mohammed Bouazizi), i am the voice of the free, i am the voice of the uprisers, our voice will not die, i'm the voice of the uprisers who are not afraid, i'm the secret of the red rose(Tunisia), the people who felt and mourned for her for years and rose up with fire.
https://www.youtube.com/watch?v=1uWbASQLSGI



Sri Lanka's Killing Fields (Documentary, English 2011)

Direction::: Callum Macrae



2009ല് തമിഴ് പുലികള്‍ക്കെതിരെ ശ്രീലങ്കന്‍ സൈന്യം നടത്തിയ അവസാന യുദ്ധം, ചരിത്രത്തില്‍ കൃത്യമായി രേഖപ്പെടുത്താതെ പോയ ഒരു വംശഹത്യ ആയിരുന്നു. ആ വംശഹത്യയുടെ കാണാന്‍ ഒട്ടും സുഖകരമല്ലാത്ത കാഴ്ചകളാണ് channel 4, "Sri Lanka's Killing Fields" എന്ന ഡോക്യുമെന്‍ണ്ടറിയിലൂടെ ലോകത്തോട്‌ പറഞ്ഞത്. സ്വതന്ത്ര നിരീക്ഷ്കരോ, സമാധാന സേനയോ സാക്ഷിയില്ലാതെ നടന്ന ഈ കൂട്ട കുരുതിയില്‍ ഹോമിക്കപെട്ട ഒരു പാട് ജീവിതങ്ങളുടെ ചോരപ്പാടുകള്‍ ഈ ഡോക്യുമെന്‍ണ്ടറിയില്‍ ആകെ നിറഞ്ഞിരിക്കുന്നു. ഇരകളായ പലരും തങ്ങളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ദ്രിശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു ആണ് Sri Lanka's Killing Fields നിര്‍മിച്ചിരിക്കുന്നത്. ഒപ്പം കൂട്ടകുരുതിയുടെയും, പീഡനങ്ങളുടെയും ദ്രിശ്യങ്ങള്‍ സ്വന്തം ക്യാമറയില്‍ അഭിമാനമായി പകര്‍ത്തി സൂക്ഷിച്ച ശ്രീലങ്കന്‍ സൈനികരുടെ ശേഖരത്തെയും Sri Lanka's Killing Fields പിന്തുടരുന്നു.

ഈ ദ്രിശ്യങ്ങളില്‍, ഷെല്ല് ആക്രമണത്തിന് ഇടയിലൂടെ ജീവിതം മുറുകെ പിടിച്ചു ഓടുന്ന ഒരു കുടുബത്തിന്‍റെ ദയനീയ രംഗം കാണിക്കുന്നുണ്ട്. ഈ മൊബൈല്‍ ദ്രിശ്യങ്ങള്‍ പകര്‍ത്തുന്ന ആളോട് അവര്‍ പല തവണ ഇങ്ങനെ ചോദിക്കുന്നുണ്ട്. "നമ്മളെല്ലാം മരിക്കാന്‍ പോവുകയാണ്. നീ എന്തിനാണ് ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുന്നത്??""അതിനൊരു മറുപടി അയാള്‍ പറയുന്നില്ല. പക്ഷെ, അയാള്‍ പറയാതെ പോയ ആ മറുപടി ഇന്ന് കൃത്യമായി എനിക്ക് ഊഹിക്കാന്‍ ആവുന്നുണ്ട്.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=XADVagA2MUk&oref=https%3A%2F%2Fwww.youtube.com%2Fresults%3Fq%3Dthe%2Bkilling%2Bfields%2Bof%2Bsrilanka%26um%3D1%26ie%3DUTF-8%26gl%3DIN%26sa%3DN%26tab%3Dw1&has_verified=1

ഈ ഡോക്യുമെന്‍ണ്ടറിയുടെ വിശാലമായ രണ്ടാം രൂപവും പിന്നീടു പുറത്തു വരികയുണ്ടായി . Sri Lanka's Killing Fields 2 - War Crimes Unpunished എന്ന പേരില്‍ പുറത്തു വന്ന ഈ രണ്ടാം രൂപത്തില്‍ വേലുപ്പിള്ള പ്രഭാകരന്‍റെ  മകന്‍റെ  കൊലപാതകം ആധികാരികമായി തുറന്നു കാണിക്കപ്പെടുന്നു.

ഈ ഡോക്യുമെന്‍ണ്ടറി കാണാന്‍ ഈ ലിങ്ക് പിന്തുടരുക. https://www.youtube.com/watch?v=8dtrfpVJJWg

ഇതു വരെ പറഞ്ഞത് ഇതിന്‍റെ  അടിസ്ഥാന വിവരങ്ങളാണ്. പക്ഷെ, വെക്തിപരമായി ഈ ചിത്രം കണ്ട അനുഭവം കൂടി കുറിക്കാതെ ഈ പോസ്റ്റ്‌ അവസാനിപ്പിക്കാന്‍ കഴിയില്ല. Sri Lanka's Killing Fields" കഷ്ട്ടിച്ചു 50 മിനിട്ട് മാത്രം ഉള്ള ഒരു ഡോക്യുമെന്‍ണ്ടറി ആണ്. പക്ഷെ, ഇത്രയും നീണ്ട ഒരു 50 മിനിട്ട് ഞാന്‍ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല. ഇതെപ്പോള്‍ തീരും എന്ന വേവലാതിയോടെ ആണ് ഓരോ ദ്രിശ്യങ്ങളും കണ്ടു പോയത്. അസ്വസ്ഥമാകുന്ന ഓരോ സിനിമയ്ക്കും അവസാനം നമ്മള്‍ ഒരു ആശ്വാസം കണ്ടെത്താറുണ്ട്...കണ്ടതൊരു സിനിമ മാത്രമാണല്ലോ എന്ന ആശ്വാസം....പക്ഷെ, അങ്ങനൊരു ആശ്വാസത്തിന് ഒരു പഴുതും തരാതെ Sri Lanka's Killing Fields അവസാനിച്ചു. നല്ല സിനിമകള്‍ കണ്ട ശേഷം നമ്മള്‍ പലപ്പോഴും പറയാറുണ്ട്‌ ""മറക്കാന്‍ കഴിയാത്ത ചിത്രം" എന്ന്. പക്ഷെ, എങ്ങനെയെങ്കിലും ഈ ഡോക്യുമെന്‍ണ്ടറി മറക്കാന്‍ കഴിയുമോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. എനിക്കതിനു കഴിഞ്ഞാലും ആ ജനതയ്ക്ക് ഇതെല്ലാം മറക്കാന്‍ കഴിയുമോ???എന്നെങ്കിലും???



Bus 174 (Documentary Portuguese, 2002)

Directed by José Padilha


ബ്രസീലില്‍ നടന്ന ഒരു ബസ്‌ റാഞ്ചല്‍ ശ്രമത്തെ ക്കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെണ്ടറി ആണ് Bus 174. ബ്രസീല്‍ സൃഷ്‌ടിച്ച കലാസൃഷ്ട്ടികളില്‍ എക്കാലെത്തെയും മികച്ച സൃഷ്ട്ടികളില്‍ ഒന്നായി പരിഗണിക്കുന്ന അനുഭവം ആകുന്നു Bus 174. Bus 174 എന്ന പേരില്‍ ബ്രസീലില്‍ പിന്നീട് അറിയപ്പെട്ട ഈ റാഞ്ചല്‍ ശ്രമം ബ്രസീലിലെ ദ്രിശ്യമാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നു . ഇത്തരം ദ്രിശ്യങ്ങളുടെ സഹായത്തോടെ മുഴുവന്‍ സംഭവവും സംവിധായകന്‍ കൂട്ടിയിണക്കുന്നു. ഒരു ഡോക്യുമെന്‍ട്ടറി ആകുമ്പോള്‍ തന്നെ ആദ്യന്തം ആകാംഷഭരിതമായ ഒരു ആഖ്യാന രീതി Bus 174 കാഴ്ച്ച വെയ്ക്കുന്നു.

Bus 174 ശ്രേദ്ധേയമാകുന്നത്  പക്ഷെ, ഇതുകൊണ്ടൊന്നും കൊണ്ടല്ല. ഈ ഡോക്യുമെന്‍ട്ടറി കാഴ്ച്ച വെയ്ക്കുന്ന തീക്ഷ്ണവും കൃത്യവുമായ സാമൂഹ്യ ബോധം ആണ് Bus 174നെ ഉയരങ്ങളില്‍ നിര്‍ത്തുന്നത്. ബസ്സ്‌ റാഞ്ചാന്‍ ശ്രമിക്കുന്ന Sandro യുടെ ജീവിതത്തിന്‍റെ ഇന്നലകള്‍ കൂടി Bus 174 സമാന്തരമായി അന്വേഷിക്കുന്നു. ആ അന്വേഷണത്തിലൂടെ ബ്രസീലിലെ തെരുവ് ബാലന്‍മാരുടെ ദുരിത ജീവിതം കൂടി സംവിധായകന്‍ തുറന്നു കാട്ടുന്നു. ആരെയും ന്യായികരിക്കാന്‍ അല്ല സംവിധായകന്‍ ശ്രമിക്കുന്നത്, പകരം യഥാര്‍ത്ഥ പ്രശ്നങ്ങളെ യുക്തിപരമായി അന്വേഷിക്കുകയാണ്ഇവിടെ . വൈകാരികമായി നമ്മള്‍ കണ്ടു മറക്കുന്ന സംഭവങ്ങളെ കൃത്യമായി വിശകലനം ചെയ്യേണ്ടത് എങ്ങനെ എന്ന് ഈ ചിത്രം പറയുന്നു, പഠിപ്പിച്ചു തരുന്നു.

മികച്ച അനുഭവങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഒഴിവാക്കാതെ കാണേണ്ട കാഴ്ച്ച ആകുന്നു Bus 174.


കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ലിങ്ക് ഉപയോഗിക്കുക..http://www.youtube.com/watch?v=4mQ2b-PE7Iw

Add caption

Once Upon a Time in Anatolia (Turkish 2011)

Director: Nuri Bilge Ceylan


രു ശവ ശരീരത്തിനു വേണ്ടി ഒരു രാത്രി മുഴുവന്‍ നീളുന്ന അന്വേഷണവും അതിന്‍റെ പരിസമാപ്തിയുമാണ് Once Upon a Time in Anatolia. കൊലപാതകികള്‍ ആദ്യം തന്നെ കുറ്റം ഏല്‍ക്കുന്നു. പക്ഷെ, മദ്യ ലഹരിയില്‍ ആയിരുന്ന അവര്‍ക്ക് ശവ ശരീരം എവിടെ എന്ന് തിരിച്ചറിയാന്‍ ആവുന്നില്ല. ജോലി എളുപ്പമാകും എന്ന് കരുതി ഇറങ്ങിയ അന്വേഷണ ഉദ്ദ്യോഗസ്ഥര്‍ അസ്വസ്ഥരായി തുടങ്ങുന്നു. Anatolian പുല്‍ മേടുകളില്‍ അവര്‍ ആ രാത്രി മുഴുവന്‍ അലഞ്ഞു തിരിയുന്നു. ഒടുവില്‍ പുലര്‍ച്ചെ, പോസ്റ്റുമാര്‍ട്ടം ടേബിളില്‍ Once Upon a Time in Anatolia അവസാനിക്കുന്നു. വളരെ റിയലിസ്റ്റിക് ആയി ചെയ്ത ഒരു ചിത്രം ആണിത്. അന്വേഷണത്തിനു ഇടയിലൂടെ പലരുടെയും ജീവിതങ്ങളിലൂടെ ചിത്രം കടന്നു പോകുന്നു. എന്നാല്‍ പൂര്‍ണ്ണമായ ഒരു ചിത്രവും നമുക്ക് കിട്ടുകയും ഇല്ല. ഓരോ സംഭാഷണവും , ഓരോ നോട്ടവും പോലും അര്‍ത്ഥപൂര്‍ണ്ണമാണ് . പക്ഷെ, നമ്മള്‍ അത് നഷ്ട്ടപ്പെടുത്താതെ കണ്ടെടുക്കണം. അത് തന്നെയാണ് ഈ ചിത്രം ഉയര്‍ത്തുന്ന ഏറ്റവും വലിയ വെല്ലുവിളിയും.

ഈ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങള്‍ വിരലില്‍ എന്നാവുന്ന ദ്രിശ്യങ്ങളില്‍ മാത്രമാണ് കടന്നു വരുന്നത്. എങ്കിലും ഇതു സ്ത്രീകളെക്കുറിച്ചുള്ള സിനിമ ആണെന്ന് പറയേണ്ടി വരും. 

ഈ ചിത്രത്തിന്‍റെ  ഏറ്റവും വലിയ പ്രത്യേകത അതിമനോഹരമായ ദ്രിശ്യാവിഷ്കാരം ആണ്. ഇത്രെയും മനോഹരമായി പകര്‍ത്തിയ ഒരു ""രാത്രി""ഇതിനു മുന്‍പ് ഞാന്‍ മറ്റൊരു സിനിമയിലും കണ്ടിട്ടില്ല.

Michael Haneke സംവിധാനം ചെയ്ത Caché (Hidden) യെ പോലെ, പെട്ടെന്ന് പിടിതരാത്തതും എന്നാല്‍ അതീവ ഹൃദ്ദ്യവും ആയ ഒരു സിനിമ ആകുന്നു Once Upon a Time in Anatolia.





The Taste of Tea (Japanese 2004)

Director: Katsuhito Ishii

ജീവിതത്തെക്കുറിച്ച് പറയുന്ന പ്രതീക്ഷാനിര്‍ഭരമായ ഒരു ചിത്രമാണ് The Taste of Tea. ജീവിതത്തിന്‍റെ രുചി ഭേദങ്ങള്‍ പല ഭാവങ്ങളില്‍ ഈ സിനിമയില്‍ നിറയുന്നു. ലാളിത്യവും, ദ്രിശ്യഭംഗിയും നിറയുന്ന ഫ്രെയിമുകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഈ ചിത്രം.

ഒരു കുടുംബത്തിലെ വിവിധ അംഗങ്ങളെ ചുറ്റിപറ്റിയാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. അവരെല്ലാവരും തങ്ങളുടെതു മാത്രമായ ചില സ്വപ്‌നങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാരമെന്നോ, ഭ്രാന്തമെന്നോ തോന്നാവുന്ന ചില ചെറിയ, വലിയ സ്വപ്‌നങ്ങള്‍. കൊച്ചുമകള്‍ മുതല്‍, അപ്പൂപ്പന്‍ വരെ അവരവരുടെ സ്വപ്ങ്ങളിലാണ് ജീവിക്കുന്നത്. ഇവയുടെയെല്ലാം പൂര്‍ത്തീകരണമാണ് The Taste of Tea. സിനിമയുടെ കഥാവഴിയില്‍ സ്ഫോടനാത്മകമായി ഒന്നും സംഭവിക്കുന്നില്ല. പക്ഷെ, ജീവിതത്തോടുള്ള ഈ സിനിമയുടെ സമീപനം ആഹ്ലാദകരമാണ്. സിനിമയില്‍ ആദ്യന്തം സൂക്ഷിക്കുന്ന ലാളിത്യവും, സത്യസന്ധതയുമാണ് ഈ സിനിമയെ ശ്രേദ്ധേയമാക്കുന്നത്.

Rotten Tomatoesയില്‍ 100 ശതമാനം നിരൂപക പിന്തുണയും, നിരവധി അവാര്‍ഡുകളും The Taste of Tea നേടുകയുണ്ടായി. Ingmar Bergmanന്‍റെ Fanny and Alexander എന്ന ചിത്രത്തിന്‍റെ
സര്‍-റിയല്‍ രൂപമാണ് ഈ സിനിമയെന്ന് പറയപെടുന്നു.

നല്ല സിനിമയെ ഇഷ്ട്ടപെടുന്നവര്‍ തീര്‍ച്ചയായും ഈ സിനിമയെ അവഗണിക്കരുത്.