Tuesday 7 January 2014

California Dreamin'.............

Andrea Arnold സംവിധാനം ചെയ്ത Fish Tank എന്ന സിനിമ കണ്ടപ്പോള്‍ കിട്ടിയ ഒരു പാട്ടാണ് California Dreamin'....സിനിമയുടെ പ്രമേയവുമായി കാര്യമായ ബന്ധം ഇല്ലെങ്കിലും പലയിടത്തും ഈ പാട്ട് കടന്നു വരുന്നു. വെറുതെ, ഒരു കൌതുകത്തിനു യൂടുബ് തപ്പിയപ്പോള്‍ ആണ് സംഭവം പുലിയാണെന്ന് മനസ്സിലായത്. 1965ല് The Mamas & the Papas എന്ന ഗ്രൂപ്പ് പുറത്തിറക്കിയ ഈ ഗാനം എക്കാലത്തെയും മികച്ച ഗാനങ്ങളുടെ പട്ടികകളില്‍ ഇടം പിടിച്ച പാട്ടാണ്. ഒരു പാട് രൂപങ്ങളില്‍ ആ ഗാനം പിന്നീട് വന്നു. ഇപ്പോഴും പുതിയ രൂപത്തില്‍ ഈ പാട്ട് സജീവമാണ്. അത്തരം രൂപങ്ങളില്‍ ഒന്നാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. കാലിഫോര്‍ണിയയിലേക്ക് മടങ്ങാന്‍ കൊതിക്കുന്ന ഒരാളുടെ കാഴ്ച്ചപാടാണ് വരികളില്‍ നിറയുന്നത്.
ഈ ഗാനം കേള്‍ക്കാന്‍ https://www.youtube.com/watch?v=N-aK6JnyFmk



California Dreamin'


All the leaves are brown
(All the leaves are brown)
And the sky is gray.
(And the sky is gray).
I've been for a walk
(I've been for a walk)
On a winter's day.
(On a winter's day).

I'd be safe and warm
(I'd be safe and warm)
if I was in L.A.
(If I was in L.A.)
California dreamin'
(California dreamin') on such a winter's day.

Stopped in to a church I passed along the way.
Well I got down on my knees
(got down on my knees) 
And I pretend to pray.
(I pretend to pray).
You know the preacher likes the cold.
(preacher likes the cold).
He knows I'm gonna stay.
(knows I'm gonna stay).
California dreamin'
(California dreamin') on such a winter's day.

If I didn't tell her
(If I didn't tell her)
I could leave today.
(I could leave today).
California dreamin' (California dreamin')on such a winter's day,
California dreamin' on such a winter's day,
California dreamin' on such a winter's day.

Before Sunrise (1995) & Before Sunset (2004)

Director: Richard Linklater


രണ്ടു ചിത്രങ്ങളെ ഒറ്റ തിരിച്ചു പരിചയപ്പെടുത്തുന്നത് അര്‍ത്ഥശൂന്യമാണ്. Before Sunrise ന്‍റെ തുടര്‍ച്ചയാണ് Before Sunset. മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികകളില്‍ സ്ഥിരം കടന്നു വരാറുള്ള ചിത്രങ്ങളാണ് ഇവ രണ്ടും. വിയന്ന നഗരത്തിലേക്കുള്ള യാത്രയില്‍ കണ്ടു മുട്ടുന്ന Jesseയുടെയും Célineന്‍റെയും ഒരു രാത്രി ആണ് Before Sunrise പറയുന്നത്. ആ രാത്രി മുഴുവന്‍ അവര്‍ ആ നഗരത്തില്‍ അലഞ്ഞു തിരിയുന്നു. ഈ നടപ്പില്‍ അവര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്......വിഷയങ്ങള്‍ പലതും കടന്നു വരുന്നു....പ്രണയം, വിവാഹ ജീവിതം, സന്തോഷങ്ങള്‍, ദുഃഖങ്ങള്‍ ...അങ്ങനെയങ്ങനെ..പക്ഷെ, നേരം പുലരുമ്പോള്‍ ഇരുവര്‍ക്കും ഇരു പാതകളില്‍ മടങ്ങിയെ മതിയാവു.

ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് രണ്ടാം പതിപ്പായ Before Sunset എത്തിയത്. ആദ്യ പതിപ്പിനെക്കാള്‍ മികച്ചതോ , അതിനൊപ്പമോ നില്‍ക്കുന്ന ചിത്രം ആണ് Before Sunset. 

ഈ ചിത്രങ്ങള്‍ക്ക് കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന "ക്ലൈമാക്സ്"കള്‍ ഇല്ല. പകരം പ്രേക്ഷകനെ, സുന്ദരമായ ഒരു ആശയക്കുഴപ്പത്തിലേക്കു തള്ളിയിട്ടുകൊണ്ട്, നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സിനു മുന്‍പ് ഇരു ചിത്രങ്ങളും യാത്ര പറഞ്ഞു പോകുന്നു. അത് കൊണ്ട് തന്നെയാണ് ഈ ചിത്രങ്ങള്‍ എക്കാലെത്തെയും മനോഹര ചിത്രങ്ങളില്‍ ഇടം പിടിക്കുന്നതും.

ഈ ചിത്രങ്ങളുടെ മൂന്നാം പതിപ്പ് Before Midnight 2013 ല്‍റിലീസ് ആയി . വീണ്ടും ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം.

(സമര്‍ത്ഥമായി നിര്‍മിച്ച രണ്ടു ചിത്രങ്ങള്‍ ആണ് ഇവ. കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാതെ കാണുന്നതാവും ഉചിതം. മനോഹരമായ രണ്ടു അനുഭവങ്ങള്‍ എന്തായാലും കാത്തിരിക്കുന്നു.)



Into the Wild (English 2007)

Director: Sean Penn



22 വയസില്‍, ജീവിതത്തിന്‍റെ  ആകര്‍ഷക ദിനങ്ങള്‍ ഉപേക്ഷിച്ച് , നാഗരിക ജീവിതത്തിന്‍റെ എല്ലാ ബന്ധങ്ങളും അറുത്തുമാറ്റി പ്രകൃതിയിലേക്ക്, അതിന്‍റെ വന്യതയിലേക്ക് യാത്ര പറയാതെ പോയ Christopher McCandless ന്‍റെ  ജീവിത കഥ പറഞ്ഞ ചിത്രമാണ് Into the Wild. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ആരോടും പറയാതെ കാട് കയറുകയായിരുന്നു Christopher McCandless. രണ്ടു വര്‍ഷം നീണ്ട ഈ യാത്രയില്‍ അലാസ്കയിലേക്ക് പോകാനും Christopher തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ Christopher കാണുന്ന വെക്തികള്‍, അനുഭവങ്ങള്‍ ഇവയൊക്കെയാണ് Into the Wild പറയുന്നത്. Christopher McCandless ന്‍റെ ജീവിതം പറഞ്ഞ Jon Krakauer ന്‍റെ പുസ്തകമാണ് ഈ ചിത്രതിന്‍റെ പ്രചോദനം. സത്യസന്ധമായ ഒരു ജീവിതത്തെ, അതിന്‍റെ പരിശുദ്ധിയോടെ, സത്യസന്ധമായി പിന്തുടരുന്നിടത്താണ് Into the Wild ശ്രേദ്ധെയമാകുന്നത്, അഭിനന്ദനാര്‍ഹം ആകുന്നത്.

ജീവിതത്തിലെ ഒരു പാട് ശരികളെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്,  സന്തോഷത്തെക്കുറിച്ച് ആദ്യന്തം ചിത്രവും, അതിലൂടെ Christopher McCandless ഉം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌.. ''ചില ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ ആണ് . അവരെ തിരിച്ചറിയാന്‍, മനസിലാക്കാന്‍ നമ്മള്‍ പലപ്പോഴും പരാജയപ്പെടും. കാരണം വളരെ അരികെയാനെങ്കിലും, നമ്മള്‍ എത്രെയോ അകലങ്ങളില്‍ ആണ്.

ഈ ചിത്രത്തിന് പത്തില്‍ ഒന്‍പതു മാര്‍ക്കും ഞാന്‍ നല്‍കും. പക്ഷെ, എന്തിന്‍റെ പേരില്‍ ഒരു മാര്‍ക്ക് കുറച്ചു എന്ന ബോധ്യം എനിക്ക് ഇപ്പോഴും ഇല്ല.......




Lebanon (Israeli, 2009)

Director: Samuel Maoz


1982ല്‍ ഇസ്രയേല്‍ ലെബനന്‍ മണ്ണില്‍ നടത്തിയ യുദ്ധത്തിന്‍റെ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ച ചിത്രമാണ് Lebanon. 66മത് Venice International Film Festival ലില്‍ അവാര്‍ഡ്‌ നേടിയ ഈ ചിത്രം, ആ അവാര്‍ഡ്‌ നേടുന്ന ആദ്യ ഇസ്രയേല്‍ ചിത്രമാണ്. സാധാരണ യുദ്ധ ചിത്രങ്ങളില്‍ നിന്നും വെത്യസ്തമായ ഒരു ആഖ്യാനശൈലി ആണ് Lebanon കാത്തു വെയ്ക്കുന്നത്. ഒരു ഇസ്രയേല്‍ യുദ്ധ ടാങ്കിലെ പട്ടാളക്കാരുടെ പരിമിതമായ കാഴ്ചകളിലൂടെ ചിത്രം മുന്നോട്ടു പോകുന്നു. വിരലില്‍ എന്നാവുന്ന സീനുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മുഴുവന്‍ സിനിമയും നടക്കുന്നത് ടാങ്കിനുള്ളില്‍ തന്നെയാണ്. പുറത്തു നടക്കുന്ന യുദ്ധം എങ്ങനെയാണ് ടാങ്കിലെ ജീവിതത്തെ സങ്കര്‍ഷഭരിതമാക്കുന്നുവെന്നാണ്  Lebanon പറയുന്നത്. ആദ്യമായി യുദ്ധഭൂമിയില്‍ എത്തുന്ന ടാങ്ക് gunner, എത്രെയും വേഗം വീട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന ടാങ്ക് ഡ്രൈവര്‍, തന്‍റെ ചുമതലകളില്‍ അസ്വസ്ഥനായ കമാണ്ടര്‍, ഇടയ്ക്ക് എത്തുന്ന ഒരു ശവശരീരം, ഒരു തടവുകാരന്‍.... .......അസ്വസ്ഥമാക്കുന്ന നിമിഷങ്ങള്‍ ഓരോ കഥാപാത്രവും സൂക്ഷിക്കുന്നു. ഒപ്പം, വഴിതെറ്റി അവര്‍ ശത്രു പാളയത്തില്‍ കുടുങ്ങുകയും ചെയുന്നു.

ദേശീയത കുത്തി നിറച്ച യുദ്ധചിത്രങ്ങള്‍ ഇഷ്ടപെടുന്നവര്‍ക്ക് ഈ ചിത്രം ഇഷ്ടപ്പെടാന്‍ വഴിയില്ല. അതിര്‍ത്തിക്കു അപ്പുറമോ, ഇപ്പുറമോ ആയിക്കോട്ടെ....യുദ്ധം വിരസവും, ദുരിതവും, അര്‍ത്ഥശൂന്യവുമാണെന്നാണ് Lebanon പറയുന്നത്.

ഇലക്ട്രിക്‌ മതിലുകളും, ആധുനിക ആയുധശാലയുമായി "'വാഗ്ദത്ത ഭൂമി" കെട്ടിപ്പടുക്കുന്ന ഇസ്രയേല്‍ മണ്ണില്‍ നിന്നും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകുന്നത് ആഹ്ലാദകരമാണ്....അതിലുമുപരി  ആശ്വാസകരമാണ്.



Requiem for a Dream (English 2000)

Director: Darren Aronofsky

രോ സിനിമ കാണാന്‍ ഇരിക്കുമ്പോഴും നമുക്ക് മുന്‍വിധികള്‍ ഉണ്ട്. നമ്മള്‍ എത്ര ആഗ്രഹിച്ചാലും അതിനെ പൂര്‍ണ്ണമായി മറികടക്കുക സാധ്യമല്ല. എന്നാല്‍ നമ്മുടെ എല്ലാ മുന്‍ വിധികളെയും തകര്‍ത്തെറിഞ്ഞു നമ്മെ കീഴടക്കുന്ന ചുരുക്കം ചില ചിത്രങ്ങള്‍ ഉണ്ട്. അത്തരം സിനിമകളില്‍ ഒന്നാണ് Requiem for a Dream. മയക്കു മരുന്നിനു അടിമയായി മാറുന്ന നാല് ജീവിതങ്ങളുടെ കഥ പറയുന്നതിലൂടെ, ലഹരിയില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന ഒരു പാട് ജീവിതങ്ങളുടെ വേദനകള്‍ വികാര തീവ്രമായി, നമ്മെ അസ്വസ്തമാക്കികൊണ്ട് പറയുകയാണ്‌ സംവിധായകന്‍. '"ലഹരിയില്‍ ജീവിക്കുന്നവരും, അല്ലാത്തവരും എത്രെയും വേഗം കാണേണ്ട ചിത്രം ആകുന്നു Requiem for a Dream.

ലഹരിയില്‍ അടിമപ്പെട്ടവരുടെ ദുരന്തം എത്രെയോ സിനിമകളില്‍ നാം കണ്ടിരിക്കുന്നു. പക്ഷെ, Requiem for a Dream വെത്യസ്തമാകുന്നത് അതിന്‍റെ വശ്യമായ വികാര തീവ്രത കൊണ്ടാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ""അനുഭവിപ്പിക്കാന്‍""ഈ സിനിമയ്ക്ക് കഴിയുന്നു. തീക്ഷ്ണമായ സംഗീതവും, കിടയറ്റ അഭിനയവും, വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത ഒരു പാട് കാരണങ്ങള്‍ കൊണ്ടും Requiem for a Dream മറക്കാന്‍ കഴിയാത്ത ഒരു സ്വപ്നം ആകുന്നു. ഇത് വരെ ഈ ചിത്രം കാണാതിരുന്നത് ഒരു ""വലിയ നഷ്ടബോധം""" ആയി എന്നെ മൂടിയിരിക്കുന്നു. ഇതിനപ്പുറം എന്ത് പറയാനാണ്? എന്ത് പറഞ്ഞാല്‍ ആണ് ഈ ചിത്രത്തോട് എനിക്ക് നീതി പുലര്‍ത്താന്‍ ആകുക? ഇതൊരു അനുഭവമാണ്....




We will not go down - Michael Heart

പ്രതിരോധത്തിന്‍റെ പാലെസ്തീന്‍ സംഗീതം.................


Michael Heart
2009ല്‍  ഇസ്രയേല്‍ പാലെസ്തീന്‍ നഗരമായ ഗാസയില്‍ കനത്ത ആക്രമണം അഴിച്ചു വിടുകയുണ്ടായി. നിരവധി നിരപരാധികള്‍ കൊല്ലപ്പെട്ട , ഈ മനുഷ്യ വേട്ടക്കെതിരെ ഉള്ള ഒരു പ്രതികരണമാണ് WE WILL NOT GO DOWN എന്ന ഈ ഗാനം. സിറിയന്‍ ഗായകനായ Michael Heart എഴുതി, സംഗീതം നല്‍കി പാടിയ ഈ ഗാനം, പിന്നീട് സോഷ്യല്‍ മീഡിയകളില്‍ ഒരു തരംഗം തന്നെ  സൃഷ്ട്ടിക്കുകയുണ്ടായി. പാലെസ്തീന്‍ ജനതയുടെ ഒപ്പം ലോകമെമ്പാടും ഈ ഗാനത്തിന് ആരാധകര്‍ ഉണ്ടായി. ഒറിജിനല്‍ വീഡിയോയെ കടത്തിവെട്ടുന്ന പുത്തന്‍ എഡിറ്റഡ് രൂപങ്ങള്‍ ഒരു പാടുണ്ടായി.  എന്ത് കൊണ്ടാണ് ഈ ഗാനം ശ്രേദ്ധെയമായി എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. ഒരു പക്ഷെ, ഈ ഗാനം പകര്‍ന്നു നല്‍കുന്ന പോരാട്ട വീര്യം കൊണ്ടാവാം.... എന്ത് യാതനകള്‍ നേരിട്ടാലും , പരാജിതരായി മടങ്ങാന്‍ തയാറല്ലാത്ത ഒരു ജനതയുടെ ആത്മാവിനെ എന്തായാലും ഈ ഗാനം സ്പര്‍ശിച്ചു എന്നത് തീര്‍ച്ച................... അവര്‍ക്കൊപ്പം എന്‍റെ ഹൃദയവും ഞാന്‍ ചേര്‍ത്ത് വെയ്ക്കുന്നു.  

പാട്ടിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.........http://www.youtube.com/watch?v=dlfhoU66s4Y


ഈ ഗാനത്തിന്‍റെ വരികള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് കൊണ്ട്,ആ വരികള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു.

                                                            WE WILL NOT GO DOWN (Song for Gaza) 

A blinding flash of white light 
Lit up the sky over Gaza tonight 
People running for cover 
Not knowing whether they’re dead or alive

They came with their tanks and their planes 
With ravaging fiery flames 
And nothing remains 
Just a voice rising up in the smoky haze

We will not go down 
In the night, without a fight 
You can burn up our mosques and our homes and our schools 
But our spirit will never die 
We will not go down 
In Gaza tonight

Women and children alike 
Murdered and massacred night after night 
While the so-called leaders of countries afar 
Debated on who’s wrong or right

But their powerless words were in vain 
And the bombs fell down like acid rain 
But through the tears and the blood and the pain 
You can still hear that voice through the smoky haze

We will not go down 
In the night, without a fight 
You can burn up our mosques and our homes and our schools 
But our spirit will never die 
We will not go down 
In Gaza tonight







Elephant ( English, 2003 )

Director: Gus Van Sant


രണത്തെക്കുറിച്ച് Gus Van Sant സംവിധാനം ചെയ്ത മൂന്നു ചിത്രങ്ങളില്‍ രണ്ടാമത്തെ ചിത്രമാണ് Elephant. ഒരു ഹൈസ്കൂളില്‍ നടക്കുന്ന കൂട്ടകൊലയെ പ്രമേയമാക്കുന്ന ഈ ചിത്രം,1999 നടന്ന Columbine High School massacre നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ടതാണ്. വെത്യസ്ത മായ ഒരു കഥ പറച്ചില്‍ രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നേരിട്ട് കഥ പറയുന്നതിനു പകരം, ഒരു പ്രേക്ഷകനെ പോലെ ക്യാമറയും, സംവിധായകനും കഥാപാത്രങ്ങളെ പിന്തുടരുന്നു. സംഭാഷണങ്ങള്‍ കുറച്ച് , വെത്യസ്ത് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ കടന്നു ഒടുവില്‍ ഒരു പൂര്‍ണ്ണമായ ചിത്രത്തിനു മുന്‍പിലേക്ക് സംവിധായകന്‍ നമ്മെ എത്തിക്കുന്നു.

ചിത്രം കണ്ടു കഴിയുമ്പോള്‍ നമുക്ക് മുന്‍പില്‍ പ്രണയം ഇല്ല, വെറുപ്പ് ഇല്ല, ആശങ്കകള്‍ ഇല്ല, ആകെ ഉള്ളത് ഒരു മരവിപ്പ് മാത്രമാണ്. മരണത്തിന്‍റെ , ഈ തണുപ്പ്(അതോ മരവിപ്പോ?) അനുഭവിപ്പിക്കാന്‍ കഴിയുന്നത്‌ കൊണ്ടാവണം 2003ലെ കാന്‍ ഫെസ്റ്റിവലില്‍ Palme d'Or ഈ ചിത്രം നേടി.



Offside (Persian, 2006)

Director: Jafar Panahi


പുരുഷ കേന്ദ്രീകൃതമായ ഒരു മത ബോധത്തിന്‍റെ ആഴങ്ങളില്‍ മുങ്ങി താഴുന്ന ഇറാനിലെ വനിതകളുടെ ദുരവസ്ഥ വരച്ചിടുകയാണ് പനാഹിയുടെ Offside. പുരുഷന്‍മാര്‍ ഉള്ള മൈതാനത്ത് വനിതകള്‍ വരാന്‍ പാടില്ല എന്ന ഇറാനിയന്‍ "നിയമത്തിന്‍റെ " കണ്ണ് വെട്ടിച്ചു, ഫുട്ബോള്‍ മത്സരം കാണാനെത്തി പോലീസിന്‍റെ  പിടിയിലാകുന്ന ഒരു കൂട്ടം പെണ്‍കുട്ടികളുടെ കഥയാണ്‌ Offside പറയുന്നത്. ഇതൊരു സ്ത്രീ പക്ഷ സിനിമയാണ്. എന്നാല്‍ ഇതൊരു പുരുഷ വിരുദ്ധ സിനിമ അല്ല. പ്രാകൃതമായ ചിന്താധാരകള്‍ വേദവാക്യങ്ങളായി കാണുന്ന ഒരു സമൂഹം എങ്ങനെയാണ് സ്ത്രീയെയും, പുരുഷനെയും അവരുടെ സ്വതന്ത്രമായ വികാസത്തിന് അനുവദിക്കാത്തതെന്നു ചിത്രം കാണിച്ചു തരുന്നു. യുക്തിപരമായി സ്വയം ബോദ്ധ്യപ്പെടുത്താന്‍ പോലും കഴിയാത്ത വാദങ്ങള്‍ , മതത്തിന്‍റെ പേരില്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരികയും, അതിനു വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്യേണ്ടി വരുന്ന വെക്തിയുടെ സങ്കര്‍ഷങ്ങള്‍ ഈ ചിത്രത്തില്‍ പലയിടത്തും കാണാം. 

ഇത്രയും പറഞ്ഞത് കൊണ്ട് ഇതൊരു "സീരിയസ്" പടമാണെന്ന് കരുതേണ്ട. ആദ്യാവസാനം തമാശകള്‍ നിറഞ്ഞ, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകാന്‍  തോന്നുന്ന വളരെ "സുന്ദരം" ആയ ചിത്രമാണ് Offside. പനാഹീ എന്ന സംവിധായകന്‍ പ്രേക്ഷകനെ അമ്പരപ്പിക്കുന്നതും ഈ കാര്യത്തില്‍ ആണ്. എത്ര കാവ്യത്മകമായിട്ടാണ  ഇറാന്‍ ഭരണകൂടത്തിന്‍റെ പാളയത്തിലേക്ക് പനാഹി പട നയിക്കുന്നത്.

കലാകാരന്‍ എന്ന നിലയില്‍, ചിത്രത്തില്‍ കൂടെ തന്നെ ഇറാനെ ക്കുറിച്ചുള്ള തന്‍റെ സ്വപ്നം പനാഹി പങ്കുവെയ്ക്കുന്നു. അതിനോട് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത് പനാഹിയുടെ ചിത്രങ്ങള്‍ നിരോധിച്ചും, അദ്ദേഹത്തെ വീട്ടുതടങ്കലില്‍ അടച്ചുമായിരുന്നു. എങ്കിലും, തടവറ ആഴികള്‍ക്ക് പിന്നില്‍ പനാഹിയും, ഇറാനും ഇപ്പോഴും സ്വപ്നങ്ങള്‍ കാണുന്നുണ്ടാവും !അല്ലെ?