Tuesday 7 January 2014

Before Sunrise (1995) & Before Sunset (2004)

Director: Richard Linklater


രണ്ടു ചിത്രങ്ങളെ ഒറ്റ തിരിച്ചു പരിചയപ്പെടുത്തുന്നത് അര്‍ത്ഥശൂന്യമാണ്. Before Sunrise ന്‍റെ തുടര്‍ച്ചയാണ് Before Sunset. മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികകളില്‍ സ്ഥിരം കടന്നു വരാറുള്ള ചിത്രങ്ങളാണ് ഇവ രണ്ടും. വിയന്ന നഗരത്തിലേക്കുള്ള യാത്രയില്‍ കണ്ടു മുട്ടുന്ന Jesseയുടെയും Célineന്‍റെയും ഒരു രാത്രി ആണ് Before Sunrise പറയുന്നത്. ആ രാത്രി മുഴുവന്‍ അവര്‍ ആ നഗരത്തില്‍ അലഞ്ഞു തിരിയുന്നു. ഈ നടപ്പില്‍ അവര്‍ നിര്‍ത്താതെ സംസാരിക്കുകയാണ്......വിഷയങ്ങള്‍ പലതും കടന്നു വരുന്നു....പ്രണയം, വിവാഹ ജീവിതം, സന്തോഷങ്ങള്‍, ദുഃഖങ്ങള്‍ ...അങ്ങനെയങ്ങനെ..പക്ഷെ, നേരം പുലരുമ്പോള്‍ ഇരുവര്‍ക്കും ഇരു പാതകളില്‍ മടങ്ങിയെ മതിയാവു.

ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് രണ്ടാം പതിപ്പായ Before Sunset എത്തിയത്. ആദ്യ പതിപ്പിനെക്കാള്‍ മികച്ചതോ , അതിനൊപ്പമോ നില്‍ക്കുന്ന ചിത്രം ആണ് Before Sunset. 

ഈ ചിത്രങ്ങള്‍ക്ക് കൃത്യമായി നിര്‍വചിക്കാന്‍ കഴിയുന്ന "ക്ലൈമാക്സ്"കള്‍ ഇല്ല. പകരം പ്രേക്ഷകനെ, സുന്ദരമായ ഒരു ആശയക്കുഴപ്പത്തിലേക്കു തള്ളിയിട്ടുകൊണ്ട്, നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു ക്ലൈമാക്സിനു മുന്‍പ് ഇരു ചിത്രങ്ങളും യാത്ര പറഞ്ഞു പോകുന്നു. അത് കൊണ്ട് തന്നെയാണ് ഈ ചിത്രങ്ങള്‍ എക്കാലെത്തെയും മനോഹര ചിത്രങ്ങളില്‍ ഇടം പിടിക്കുന്നതും.

ഈ ചിത്രങ്ങളുടെ മൂന്നാം പതിപ്പ് Before Midnight 2013 ല്‍റിലീസ് ആയി . വീണ്ടും ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം.

(സമര്‍ത്ഥമായി നിര്‍മിച്ച രണ്ടു ചിത്രങ്ങള്‍ ആണ് ഇവ. കാണാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാതെ കാണുന്നതാവും ഉചിതം. മനോഹരമായ രണ്ടു അനുഭവങ്ങള്‍ എന്തായാലും കാത്തിരിക്കുന്നു.)



No comments:

Post a Comment