Tuesday 7 January 2014

Offside (Persian, 2006)

Director: Jafar Panahi


പുരുഷ കേന്ദ്രീകൃതമായ ഒരു മത ബോധത്തിന്‍റെ ആഴങ്ങളില്‍ മുങ്ങി താഴുന്ന ഇറാനിലെ വനിതകളുടെ ദുരവസ്ഥ വരച്ചിടുകയാണ് പനാഹിയുടെ Offside. പുരുഷന്‍മാര്‍ ഉള്ള മൈതാനത്ത് വനിതകള്‍ വരാന്‍ പാടില്ല എന്ന ഇറാനിയന്‍ "നിയമത്തിന്‍റെ " കണ്ണ് വെട്ടിച്ചു, ഫുട്ബോള്‍ മത്സരം കാണാനെത്തി പോലീസിന്‍റെ  പിടിയിലാകുന്ന ഒരു കൂട്ടം പെണ്‍കുട്ടികളുടെ കഥയാണ്‌ Offside പറയുന്നത്. ഇതൊരു സ്ത്രീ പക്ഷ സിനിമയാണ്. എന്നാല്‍ ഇതൊരു പുരുഷ വിരുദ്ധ സിനിമ അല്ല. പ്രാകൃതമായ ചിന്താധാരകള്‍ വേദവാക്യങ്ങളായി കാണുന്ന ഒരു സമൂഹം എങ്ങനെയാണ് സ്ത്രീയെയും, പുരുഷനെയും അവരുടെ സ്വതന്ത്രമായ വികാസത്തിന് അനുവദിക്കാത്തതെന്നു ചിത്രം കാണിച്ചു തരുന്നു. യുക്തിപരമായി സ്വയം ബോദ്ധ്യപ്പെടുത്താന്‍ പോലും കഴിയാത്ത വാദങ്ങള്‍ , മതത്തിന്‍റെ പേരില്‍ വെള്ളം തൊടാതെ വിഴുങ്ങേണ്ടി വരികയും, അതിനു വേണ്ടി നിരന്തരം സംസാരിക്കുകയും ചെയ്യേണ്ടി വരുന്ന വെക്തിയുടെ സങ്കര്‍ഷങ്ങള്‍ ഈ ചിത്രത്തില്‍ പലയിടത്തും കാണാം. 

ഇത്രയും പറഞ്ഞത് കൊണ്ട് ഇതൊരു "സീരിയസ്" പടമാണെന്ന് കരുതേണ്ട. ആദ്യാവസാനം തമാശകള്‍ നിറഞ്ഞ, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലാകാന്‍  തോന്നുന്ന വളരെ "സുന്ദരം" ആയ ചിത്രമാണ് Offside. പനാഹീ എന്ന സംവിധായകന്‍ പ്രേക്ഷകനെ അമ്പരപ്പിക്കുന്നതും ഈ കാര്യത്തില്‍ ആണ്. എത്ര കാവ്യത്മകമായിട്ടാണ  ഇറാന്‍ ഭരണകൂടത്തിന്‍റെ പാളയത്തിലേക്ക് പനാഹി പട നയിക്കുന്നത്.

കലാകാരന്‍ എന്ന നിലയില്‍, ചിത്രത്തില്‍ കൂടെ തന്നെ ഇറാനെ ക്കുറിച്ചുള്ള തന്‍റെ സ്വപ്നം പനാഹി പങ്കുവെയ്ക്കുന്നു. അതിനോട് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത് പനാഹിയുടെ ചിത്രങ്ങള്‍ നിരോധിച്ചും, അദ്ദേഹത്തെ വീട്ടുതടങ്കലില്‍ അടച്ചുമായിരുന്നു. എങ്കിലും, തടവറ ആഴികള്‍ക്ക് പിന്നില്‍ പനാഹിയും, ഇറാനും ഇപ്പോഴും സ്വപ്നങ്ങള്‍ കാണുന്നുണ്ടാവും !അല്ലെ?



No comments:

Post a Comment