Tuesday 7 January 2014

Into the Wild (English 2007)

Director: Sean Penn



22 വയസില്‍, ജീവിതത്തിന്‍റെ  ആകര്‍ഷക ദിനങ്ങള്‍ ഉപേക്ഷിച്ച് , നാഗരിക ജീവിതത്തിന്‍റെ എല്ലാ ബന്ധങ്ങളും അറുത്തുമാറ്റി പ്രകൃതിയിലേക്ക്, അതിന്‍റെ വന്യതയിലേക്ക് യാത്ര പറയാതെ പോയ Christopher McCandless ന്‍റെ  ജീവിത കഥ പറഞ്ഞ ചിത്രമാണ് Into the Wild. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം, ആരോടും പറയാതെ കാട് കയറുകയായിരുന്നു Christopher McCandless. രണ്ടു വര്‍ഷം നീണ്ട ഈ യാത്രയില്‍ അലാസ്കയിലേക്ക് പോകാനും Christopher തീരുമാനിച്ചിരുന്നു. ഈ കാലയളവില്‍ Christopher കാണുന്ന വെക്തികള്‍, അനുഭവങ്ങള്‍ ഇവയൊക്കെയാണ് Into the Wild പറയുന്നത്. Christopher McCandless ന്‍റെ ജീവിതം പറഞ്ഞ Jon Krakauer ന്‍റെ പുസ്തകമാണ് ഈ ചിത്രതിന്‍റെ പ്രചോദനം. സത്യസന്ധമായ ഒരു ജീവിതത്തെ, അതിന്‍റെ പരിശുദ്ധിയോടെ, സത്യസന്ധമായി പിന്തുടരുന്നിടത്താണ് Into the Wild ശ്രേദ്ധെയമാകുന്നത്, അഭിനന്ദനാര്‍ഹം ആകുന്നത്.

ജീവിതത്തിലെ ഒരു പാട് ശരികളെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച്,  സന്തോഷത്തെക്കുറിച്ച് ആദ്യന്തം ചിത്രവും, അതിലൂടെ Christopher McCandless ഉം ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്‌.. ''ചില ജീവിതങ്ങള്‍ ഇങ്ങനെയൊക്കെ ആണ് . അവരെ തിരിച്ചറിയാന്‍, മനസിലാക്കാന്‍ നമ്മള്‍ പലപ്പോഴും പരാജയപ്പെടും. കാരണം വളരെ അരികെയാനെങ്കിലും, നമ്മള്‍ എത്രെയോ അകലങ്ങളില്‍ ആണ്.

ഈ ചിത്രത്തിന് പത്തില്‍ ഒന്‍പതു മാര്‍ക്കും ഞാന്‍ നല്‍കും. പക്ഷെ, എന്തിന്‍റെ പേരില്‍ ഒരു മാര്‍ക്ക് കുറച്ചു എന്ന ബോധ്യം എനിക്ക് ഇപ്പോഴും ഇല്ല.......




No comments:

Post a Comment