Tuesday 7 January 2014

Requiem for a Dream (English 2000)

Director: Darren Aronofsky

രോ സിനിമ കാണാന്‍ ഇരിക്കുമ്പോഴും നമുക്ക് മുന്‍വിധികള്‍ ഉണ്ട്. നമ്മള്‍ എത്ര ആഗ്രഹിച്ചാലും അതിനെ പൂര്‍ണ്ണമായി മറികടക്കുക സാധ്യമല്ല. എന്നാല്‍ നമ്മുടെ എല്ലാ മുന്‍ വിധികളെയും തകര്‍ത്തെറിഞ്ഞു നമ്മെ കീഴടക്കുന്ന ചുരുക്കം ചില ചിത്രങ്ങള്‍ ഉണ്ട്. അത്തരം സിനിമകളില്‍ ഒന്നാണ് Requiem for a Dream. മയക്കു മരുന്നിനു അടിമയായി മാറുന്ന നാല് ജീവിതങ്ങളുടെ കഥ പറയുന്നതിലൂടെ, ലഹരിയില്‍ മുങ്ങി മരിച്ചു കൊണ്ടിരിക്കുന്ന ഒരു പാട് ജീവിതങ്ങളുടെ വേദനകള്‍ വികാര തീവ്രമായി, നമ്മെ അസ്വസ്തമാക്കികൊണ്ട് പറയുകയാണ്‌ സംവിധായകന്‍. '"ലഹരിയില്‍ ജീവിക്കുന്നവരും, അല്ലാത്തവരും എത്രെയും വേഗം കാണേണ്ട ചിത്രം ആകുന്നു Requiem for a Dream.

ലഹരിയില്‍ അടിമപ്പെട്ടവരുടെ ദുരന്തം എത്രെയോ സിനിമകളില്‍ നാം കണ്ടിരിക്കുന്നു. പക്ഷെ, Requiem for a Dream വെത്യസ്തമാകുന്നത് അതിന്‍റെ വശ്യമായ വികാര തീവ്രത കൊണ്ടാണ്. ഓരോ നിമിഷവും പ്രേക്ഷകനെ ""അനുഭവിപ്പിക്കാന്‍""ഈ സിനിമയ്ക്ക് കഴിയുന്നു. തീക്ഷ്ണമായ സംഗീതവും, കിടയറ്റ അഭിനയവും, വാക്കുകളില്‍ പ്രതിഫലിപ്പിക്കാന്‍ കഴിയാത്ത ഒരു പാട് കാരണങ്ങള്‍ കൊണ്ടും Requiem for a Dream മറക്കാന്‍ കഴിയാത്ത ഒരു സ്വപ്നം ആകുന്നു. ഇത് വരെ ഈ ചിത്രം കാണാതിരുന്നത് ഒരു ""വലിയ നഷ്ടബോധം""" ആയി എന്നെ മൂടിയിരിക്കുന്നു. ഇതിനപ്പുറം എന്ത് പറയാനാണ്? എന്ത് പറഞ്ഞാല്‍ ആണ് ഈ ചിത്രത്തോട് എനിക്ക് നീതി പുലര്‍ത്താന്‍ ആകുക? ഇതൊരു അനുഭവമാണ്....




No comments:

Post a Comment